Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leg Injury

കോ​ർ​പ​റേ​ഷ​നി​ലെ കൈ​യ്യാ​ങ്ക​ളി; മേ​യ​ർ വി.​വി. രാ​ജേ​ഷി​ന് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​നി​ലു​ണ്ടാ​യ ഭ​ര​ണ-​പ്ര​തി​പ​ക്ഷ സം​ഘ​ർ​ഷ​ത്തി​ൽ മേ​യ​ർ വി.​വി. രാ​ജേ​ഷി​ന് പ​രി​ക്ക്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ മേ​യ​റു​ടെ കാ​ലി​ൽ പ്ലാ​സ്റ്റ​റി​ട്ടു.

മേ​യ​റും ഡെ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും ഉ​ൾ​പ്പെ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും 16 പേ​രാ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തേ​സ​മ​യം കോ​ർ​പ​റേ​ഷ​നി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​റ് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൗ​ൺ​സി​ല​ർ​മാ​ർ ആ​രും ത​ന്നെ മേ​യ​റെ ത​ട​യാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല.​ അ​ദ്ദേ​ഹ​ത്തെ ഓ​ഫീ​സി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up